മുഖ്യമന്ത്രി ഗവര്‍ണര്‍ പോര് മുറുകുന്നു ; രാജ്യവിരുദ്ധ പ്രവര്‍ത്തനവും രാജ്യത്തിന് എതിരായ കുറ്റകൃത്യങ്ങളും ഒന്നല്ലേയെന്ന് ഗവര്‍ണര്‍
സംസ്ഥാനത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ പോര് മുറുകുന്നു. മുഖ്യമന്ത്രി തന്റെ കത്തിന് പ്രതികരിച്ചിരുന്നില്ലെന്നും ഇപ്പോഴെങ്കിലും പ്രതികരണം ഉണ്ടായതില്‍ സന്തോഷമുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു. രാജ്യവിരുദ്ധ പ്രവര്‍ത്തനവും രാജ്യത്തിന് എതിരായ കുറ്റകൃത്യങ്ങളും ഒന്നല്ലേയെന്നും ഇവ തമ്മിലെന്താണ് വ്യത്യാസം എന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. എങ്കിലും മുഖ്യമന്ത്രിക്ക് സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്രമുണ്ടെന്നും അദ്ദേഹം പറയുന്നതിനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേർത്തു.
'കത്ത് ഇന്നലെ വന്നെന്ന് കേട്ടു. രണ്ടാമത്തെ കത്ത് വായിച്ചിട്ടില്ല. ഇപ്പോഴെങ്കിലും മറുപടി നല്‍കിയതില്‍ സന്തോഷം. രാജ്യ വിരുദ്ധ പ്രവര്‍ത്തനവും രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യവും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. ഇവ രണ്ടും ഒന്നാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങള്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ എന്റെ സ്ഥാനത്താണ് നിങ്ങളെങ്കില്‍ നിങ്ങളെന്ത് പറയും. എല്ലാ കാര്യങ്ങളും നിയമത്തിനും ഭരണഘടനയ്ക്കും അതീതമായിരിക്കണം. അതിനനസുരിച്ച് പ്രവര്‍ത്തിക്കണം. പക്ഷേ അങ്ങനെ ചെയ്യുമ്പോള്‍ ആളുകള്‍ എന്നോട് ഇടയുന്നു', ഗവര്‍ണര്‍ പറഞ്ഞു.
ADEFSDFSADFS