സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; സ്വാസിക, ബീന ആന്റണി അടക്കം 3 പേർക്കെതിരെ കേസ്


പീഡനക്കേസിലെ പരാതിക്കാരിയെ യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ മൂന്ന് സിനിമാ സീരിയല്‍ താരങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിനിമാ സീരിയൽ താരങ്ങളായ സ്വാസിക, ബീന ആന്റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെയാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്. ബീന ആന്റണി ഒന്നാംപ്രതിയും, ഭർത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തിൽ യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുളള പരാമർശം നടത്തിയെന്നാണ് നടിയുടെ പരാതി.

article-image

qewwAS

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed