ആർഎസ്എസ് ചായ്‌വ് പ്രകടം; സംസ്ഥാന പൊലീസിനെതിരെ എപി സുന്നി മുഖപത്രം


സംസ്ഥാന പൊലീസിനെതിരെ എപി സുന്നി മുഖപത്രമായ ‘സിറാജ്’. പൊലീസിന്റെ നടപടികളിൽ ആർഎസ്എസ് ചായ്‌വ് പ്രകടമെന്ന് മുഖപ്രസംഗത്തിൽ വിമർശനം. സംഘപരിവാർ പ്രവർത്തകർ പ്രതിസ്ഥാനത്ത് വരുമ്പോൾ കേസെടുക്കാറില്ല. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള നിലപാട് മറിച്ചെന്ന് സിറാജിന്റെ മുഖപ്രസംഗത്തിൽ വ്യക്തമാക്കി.

മുൻ ഡിജിപി ആർ ശ്രീലേഖയുടെ ബിജെപി പ്രവേശത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശനം. സിപിഐഎമ്മുമായി ബന്ധം പുലർത്തുന്ന വിഭാഗമാണ് എ പി സുന്നികൾ. പല ഉദ്യോഗസ്ഥരും സർവീസ് കാലത്ത് തന്നെ വർഗീയശക്തികൾക്ക് അനുകൂലമായ നിലപാട് എടുക്കുന്നുണ്ടെന്ന് മുഖപ്രസംഗം പറയുന്നു.

article-image

asasasasasas

You might also like

Most Viewed