ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനെയും ഇന്ന് ചോദ്യം ചെയ്യും


ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനെയും ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നാവശ്യപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസിക്കും നടി പ്രയാഗ മാര്‍ട്ടിനും നോട്ടീസ് അയച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് കൈമാറിയത്. ലഹരിക്കേസില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ മുറിയില്‍ സന്ദര്‍ശിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവര്‍ക്കും നോട്ടീസ് അയച്ചത്. എന്നാല്‍ ഓം പ്രകാശിനെ കാണാന്‍ മുറിയിലെത്തിയെന്ന ആരോപണം പ്രയാഗ തള്ളുകയായിരുന്നു. ഓം പ്രകാശിനെ മുമ്പ് കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നും പ്രയാഗ പറഞ്ഞിരുന്നു. താന്‍ ലഹരി ഉപയോഗിക്കാറില്ലെന്നും പ്രയാഗ വ്യക്തമാക്കിയിരുന്നു.

അതേസമയം ലഹരി കേസ് പ്രതിയായ ഗുണ്ടാ നേതാവ് ഓം പ്രകാശിനായി കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത് തൃപ്പൂണിത്തുറ സ്വദേശി ഛലപതി (ബോബി). ഹെല്‍ത്ത് കെയര്‍ വിതരണ സ്ഥാപനത്തിന്റെ സംസ്ഥാന മേധാവിയാണ് ബോബി. സന്ദര്‍ശകരില്‍ അഞ്ചു പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഓം പ്രകാശിനെ ഹോട്ടലില്‍ സന്ദര്‍ശിച്ചവരില്‍ വ്യവസായികളും ഉണ്ടെന്നാണ് സൂചന.

article-image

awaaefgfgfd

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed