ഡോ. വന്ദനാദാസിന്റെ സ്മരണക്കായി ക്ലിനിക്; ഇന്ന് ഗവർണർ ഉദ്ഘാടനം ചെയ്യും


കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദനദാസിന്റെ സ്മരണക്കായി നിർമിച്ച ക്ലിനിക്ക് ഇന്ന് വൈകിട്ട് നാല് മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ തൃക്കുന്നപ്പുഴയിലെ കാർത്തികപ്പള്ളി-നങ്ങ്യാർകുളങ്ങര റോഡിൽ പുളിക്കീഴിനു സമീപമാണ് ക്ലിനിക്ക്. പ്രാർത്ഥനാ ഹാളിന്റെ സമർപ്പണം രാവിലെ ഏഴ് മണിക്ക് കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. രമേശ് ചെന്നിത്തല എംഎൽഎ, മന്ത്രി വി എൻ വാസവൻ തുടങ്ങിയവർ പങ്കെടുക്കും.

ഫാർമസിയും ലാബും ഡോക്ടർ വി പി ഗംഗാധരൻ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ 9ന് സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് തുടങ്ങുമെന്ന് വന്ദനയുടെ പിതാവ് മോഹൻദാസ് അറിയിച്ചു. സാധാരണക്കാരായ മനുഷ്യർക്ക് കുറഞ്ഞ ചെലവിൽ വൈദ്യസഹായം എത്തിക്കണമെന്ന വന്ദനയുടെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. 2000 ചതുരശ്ര അടി വിസ്താരമുള്ള ഇരുനില കെട്ടിടത്തിലാണ് ആശുപത്രി. വന്ദനയുടെ മാതാവ് വസന്തകുമാരിയുടെ കുടുംബവീടാണ് ആശുപത്രിയ്ക്കായി പുതുക്കിപ്പണിതത്.

വന്ദനയുടെ സ്വപ്നമായിരുന്നു ഈ നാട്ടിൽ ഒരു ക്ലിനിക്ക് വേണമെന്നത്, കോട്ടയത്തെപ്പോലെ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ ഒന്നും ഈ പ്രദേശത്തില്ലായെന്ന് വന്ദന എപ്പോഴും പറയുമായിരുന്നു. മകൾ ജീവനോടെയുള്ളപ്പോൾ ഈ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യണമെന്നായിരുന്നു ആഗ്രഹം, എന്നാൽ അവളുടെ ഫോട്ടോയ്ക്ക് മുമ്പിൽവെച്ച് അത് ഇപ്പോൾ ചെയ്യേണ്ടിവന്നു. മകൾ എന്നും കൂടെയുണ്ടെന്ന തോന്നൽ ഇപ്പോഴും ഞങ്ങൾക്കുണ്ട്’ വന്ദനയുടെ അമ്മ വസന്തകുമാരി പറയുന്നു.

article-image

asdadfsdsfs

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed