പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സി. കൃഷ്ണകുമാർ ബിജെപി സ്ഥാനാർത്ഥിയാകും


പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും.മൂന്നുപേരുടെ പട്ടികയിൽ നിന്നാണ് സി കൃഷ്ണകുമാറിനെ തെരഞ്ഞെടുത്തത്. സി കൃഷ്ണകുമാറിനോട് പ്രവർത്തനമാരംഭിക്കാൻ കേന്ദ്രനേതൃത്വം നിർദേശിച്ചു. ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. നേരത്തെ ശോഭാസുരേന്ദ്രന്റെ പേര് നിർദേശിക്കപ്പെട്ടിരുന്നു.

അതിനിടെ ചേലക്കരയിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. കെ ബാലകൃഷ്ണന് വേണ്ടി ബിജെപി തൃശൂർ ജില്ലാ നേതൃത്വം രംഗത്തുവന്നു. സരസു ടീച്ചർ മത്സരിക്കട്ടെയെന്ന നിലപാടിലാണ് പ്രഭാരി പ്രകാശ് ജാവദേകർ. എന്നാൽ തൃശൂർ ജില്ലാ ഘടകത്തിന്റെ താൽപര്യത്തിനാണ് മുൻതൂക്കം. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വം കൈക്കൊള്ളും. ശക്തനായ സ്ഥാനാർത്ഥികളെ മത്സരരംഗത്തിറക്കാനാണ് കോർ കമ്മിറ്റി യോഗത്തിലെ തീരുമാനം.

അതിനിടെ പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥിയായി കെ ബിനുമോളെ പരിഗണിക്കാൻ ആലോചന. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയറ്റിലാണ് തീരുമാനം. പ്രഥമ പരിഗണന ബിനുമോൾക്ക് നൽകും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് സഫ്ത്താർ ഷെരീഫിന്റെ പേരും സംസ്ഥാന കമ്മറ്റിക്ക് മുന്നിലെത്തും. കെ മുരളീധരൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഡോ. പി സരിൻ എന്നിവരാണ് കോൺഗ്രസിന്റെ പട്ടികയിലുള്ളത്.

article-image

saddsfdfdsdfs

You might also like

Most Viewed