കെഎസ്എഫ്ഇ ബഹ്റൈനിൽ സംഘടിപ്പിച്ച പ്രവാസി മീറ്റിൽ കേരള സംസ്ഥാന ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ പങ്കെടുത്തു


പ്രവാസി മലയാളികൾക്കായി കെ.എസ്.എഫ്.ഇ അവതരിപ്പിക്കുന്ന കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ പ്രചരണാർത്ഥം ബഹ്റൈനിൽ സംഘടിപ്പിച്ച പ്രവാസി മീറ്റിൽ കേരള സംസ്ഥാന ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ പങ്കെടുത്തു. സീഫിലെ റമദാ സിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ വിശ്വസനീയമായ ചിട്ടിയാണ് പ്രവാസികൾക്ക് കെ.എസ്.എഫ്.ഇ വാഗ്ദാനം ചെയ്യുന്നതെന്നും, പ്രവാസി ചിട്ടിക്കെതിരായ പ്രചാരണം ചില ഗൂഡതാൽപര്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ 121 രാജ്യങ്ങളിൽ നിന്നായി അമ്പത് ലക്ഷം വരിക്കാരാണ് കെഎസ്എഫഇയുടെ വരിക്കാരായുള്ളതെന്നും, പ്രവാസികൾക്ക് ഓൺലൈനായി പണമടയ്ക്കാനും ചിട്ടി വിളിക്കാനും സാധിക്കുന്ന തരത്തിലാണ് പ്രവാസി ചിട്ടി ആരംഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

87000 കോടിയുടെ ടേൺ ഓവർ ആണ് കെഎസ്എഫ്ഇക്ക് ഒരു വർഷമുള്ളത്. പ്രവാസി ചിട്ടിയിൽ ഇപ്പോൾ 75,000രത്തോളം പേരാണ് അംഗങ്ങളായിട്ടുള്ളത്. നൂറ് ശതമാനം സർക്കാർ ഗാരന്റിയോടെ പ്രവർത്തിക്കുന്ന ചിട്ടിയാണിതെന്നും പ്രവാസി ചിട്ടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഏജന്റുമാരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്എഫ്ഇ ചെയർമാൻ വരദരാജൻ അടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ ലോകകേരള സഭാംഗം സുബൈർ കണ്ണൂർ അദ്ധ്യക്ഷത വഹിച്ചു.

article-image

sqdasd

You might also like

Most Viewed