പൂരം കലക്കൽ; നിയമസഭയിൽ ചർച്ച ചെയ്യാൻ അനുമതി
തിരുവനന്തപുരം: പൂരം കലക്കലുമായി ബന്ധപ്പെട്ട് നിയമസഭ ചർച്ച ചെയ്യും. ഇതുമായി ബന്ധപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യാന്‍ അനുമതി നല്‍കി. 12 മുതല്‍ രണ്ടു വരെയാണ് ചര്‍ച്ച. പൂരം കലക്കലില്‍ സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. പൂരം കലക്കലില്‍ അടിയന്തരപ്രമേയ നോട്ടീസ് തള്ളിക്കളയേണ്ടതാണ്. എന്നാൽ പുകമറ സൃഷ്ടിക്കാനുള്ള പ്രതിപക്ഷ നീക്കം തുറന്നുകാണിക്കാനാണ് ചര്‍ച്ചയ്ക്ക് തയാറാകുന്നതെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.
അതേസമയം മുഖ്യമന്ത്രി ഇന്ന് നിയമസഭയിലെത്തില്ല. പനി ആയതിനാല്‍ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച് ചൊവ്വാഴ്ച നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല.
jjhfhjf