കഴുത്തിൽ ഡിഎംകെയുടെ ഷാളണിഞ്ഞ് കൈയിൽ ചുവന്ന തോർത്തുമായി പി.വി അൻവർ നിയമസഭയിൽ


തിരുവനന്തപുരം: എൽഡിഎഫിൽ നിന്നു പുറത്തായതിനു പിന്നാലെ നിലമ്പൂർ എംഎൽഎ പി.വി അൻവർ നിയമസഭയിലെത്തി . കഴുത്തിൽ ഡിഎംകെയുടെ ഷാളണിഞ്ഞ് കൈയിൽ ചുവന്ന തോർത്തുമായി കെ.ടി.ജലീലിനൊപ്പമാണ് അൻവർ സഭയിലെത്തിയത്. അൻവറിന് സഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിച്ചിരുന്നു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമിടയിൽ നാലാം നിരയില്‍, ലീഗ് എംഎൽഎ എ.കെ.എം. അഷ്റഫിനോട് ചേർന്നാണ് അൻവറിന്‍റെ പുതിയ ഇരിപ്പിടം. നേരത്തെ, പ്രതിപക്ഷത്തിനൊപ്പമിരിക്കാൻ താത്പര്യമില്ലെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.

സഭയിലേക്ക് പ്രവേശിച്ച അൻവറിനെ ആദ്യം മഞ്ഞളാംകുളി അലി എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്തു. പിന്നീട് നജീബ് കാന്തപുരം, പി ഉബൈദുള്ള എന്നിവരും അൻവറിന് ഹസ്തദാനം ചെയ്തു. സാധാരണക്കാരായ ചുമട്ടു തൊഴിലാളികളുടേയും, മറ്റു തൊഴിലാളി സമൂഹത്തിന്‍റെയും, രക്തസാക്ഷികളായ സഖാക്കളുടേയും പ്രതീകമാണ് ചുവന്ന തോര്‍ത്തെന്നും അതുകൊണ്ടു തന്നെ ഏറെ ആദരവോടെയാണ് അവ കൈയിൽ കരുതിയതെന്നുമാണ് അന്‍വര്‍ നിയമസഭയിലേക്ക് എത്തുന്നതിനുമുമ്പ് മാധ്യമങ്ങളോടു പ്രതികരിച്ചത്.

article-image

ോേ്ോ്

You might also like

Most Viewed