എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച: അടിയന്തര പ്രമേയത്തിന് അനുമതി; നാല് പ്രതിപക്ഷ എംഎൽഎമാർക്ക് താക്കീത്
എഡിജിപി-ആര്‍എസ്എസ് ബന്ധത്തിലും പോലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി. എന്‍.ഷംസുദ്ദീന്‍റെ നേതൃത്വത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നല്‍കിയ നോട്ടീസിനാണ് സ്പീക്കര്‍ അനുമതി നല്‍കിയത്. തിങ്കളാഴ്ച സ്ഥിതി ആവര്‍ത്തിക്കരുതെന്ന അഭ്യര്‍ഥനയോട് കൂടി ഈ പ്രമേയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനിടെ, തിങ്കളാഴ്ച സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിഷേധിക്കുകയും ബാനര്‍ ഉയര്‍ത്തുകയും ചെയ്ത സംഭവത്തില്‍ നാല് എംഎല്‍എമാരെ താക്കീത് ചെയ്തു. മാത്യു കുഴല്‍നാടന്‍, ഐ.സി. ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, സജീവ് ജോസഫ് എന്നിവരെ താക്കീത് ചെയ്യുന്ന പ്രമേയം മന്ത്രി എം.ബി. രാജേഷാണ് അവതരിപ്പിച്ചത്.
സ്പീക്കറെ അധിക്ഷേപിക്കുന്ന പ്രതിപക്ഷ നടപടി.അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ തർക്കത്തിനു കാരണമായി. പ്രതിഷേധക്കാരെ ചര്‍ച്ചക്ക് പോലും വിളിക്കാതെ ഏകപക്ഷീയമായി സഭ നിര്‍ത്തിവയ്ക്കുന്ന സ്പീക്കറുടെ നടപടിയെ പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമര്‍ശിച്ചു.
egrgt