പി.വി. അൻവർ എംഎൽഎയുടെ പുതിയ പാർട്ടി ഡെമോക്രാറ്റിക്ക് മൂവ്മെന്‍റ് ഓഫ് കേരള
മലപ്പുറം: പി.വി. അൻവർ എംഎൽഎയുടെ പാർട്ടിയുടെ പേര് ഡെമോക്രാറ്റിക്ക് മൂവ്മെന്‍റ് ഓഫ്കേരള. ഇത് സംബന്ധിച്ച ബോർഡുകൾ ഇന്ന് അൻവറിന്‍റെ നയ വിശദീകരണ യോഗം നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ചു. ചരിത്ര നവോത്ഥാന നായകർക്കൊപ്പം ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്‍റേയും ലോറി ഉടമ മനാഫിന്‍റെയും ചിത്രങ്ങളും യോഗസ്ഥലത്ത് സ്ഥാപിച്ച ബോർഡിലുണ്ട്. പുതിയ പാർട്ടി ജനങ്ങളുടേതാണെന്ന് അൻവർ പറഞ്ഞു. ജനങ്ങളാണ് തന്നെ സംബന്ധിച്ച് പ്രബലർ. ജനങ്ങളുടെ മുന്നേറ്റമാകും പുതിയ പാർട്ടിയെന്നും അൻവർ വ്യക്തമാക്കി.
ഇന്ന് വൈകിട്ട് മഞ്ചേരിയിൽ ആണ് യോഗം നടക്കുക. പുതിയ പാർട്ടി പ്രഖ്യാപനം ഇന്ന് യോഗത്തിൽ ഉണ്ടായേക്കും. അതിനിടെ പി.വി. അൻവർ എംഎൽഎ ഇന്നലെ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെത്തിയായിരുന്നു കൂടിക്കാഴ്ച. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പുതിയ പാർട്ടി രൂപീകരിച്ച് ഡിഎംകെയുമായി സഹകരിച്ച് ഇന്ത്യ മുന്നണിയുമായി ചേർന്നു പ്രവർത്തിക്കുകയെന്ന നയം സ്വീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
്േി്േി