എം.ടി. വാസുദേവൻ നായരുടെ വീട്ടിലെ കവർച്ച: പാചകക്കാരിയും ബന്ധുവും പിടിയിൽ


കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ വീട്ടിലെ കവർച്ചയിൽ വീട്ടിലെ പാചകക്കാരിയും അവരുടെ ബന്ധുവും പിടിയിൽ. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ വീടിന്‍റെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 26 പവന്‍റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തില്‍ നടക്കാവ് പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. പ്രതികളെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ആഭരണം നഷ്ടപ്പെട്ട വിവരം വെള്ളിയാഴ്ച രാവിലെത്തന്നെ പോലീസ് അറിഞ്ഞിരുന്നെങ്കിലും പരാതി രേഖാമൂലം ലഭിക്കാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തില്ല. തുടർന്ന് രാത്രി ഒമ്പതരയോടെ എം.ടിയുടെ ഭാര്യ എസ്.എസ്. സരസ്വതി വീട്ടിൽവച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അർധരാത്രിയോടെ കേസെടുക്കുകയായിരുന്നു. വീട്ടിലെ അലമാര പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ മോഷണം പോയതായി തിരിച്ചറിയുന്നത്.

സ്ഥലം മാറിവച്ചതാകാമെന്നു കരുതിയാണ് കേസ് നല്‍കാന്‍ വൈകിയത്. തുടര്‍ന്ന് ആഭരണം വീട്ടിലില്ലെന്ന് ഉറപ്പായതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂന്നു പവന്‍റെ ഒരു വള, മൂന്നു മാലകള്‍, രണ്ടു ജോഡി കമ്മല്‍, ഡയമണ്ട് പതിച്ച കമ്മലും ലോക്കറ്റും, മരതകം പതിച്ച ഒരു ലോക്കറ്റ് എന്നിവയാണ് മോഷണം പോയത്. 15 ലക്ഷം രൂപയുടെ ആഭരണം നഷ്‌ടമായതായി കണക്കാക്കുന്നു. ബാങ്ക് ലോക്കര്‍ മാറ്റുന്നതിനായി വീട്ടില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്‌ടമായത്.

article-image

sdfsf

You might also like

Most Viewed