കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ ഓണ നിലാവ് 2024 സംഘടിപ്പിച്ചു
കണ്ണൂർ ജില്ല പ്രവാസി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയായ ഓണ നിലാവ് 2024 വിവിധ കലാപരിപാടികളോടെ അദ്ലിയ ബാങ് സെഗ് തായി ഓഡിറ്റോറിയത്തിൽ നടന്നു. സെക്രട്ടറി നിജിൽ രമേശ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എം.ടി വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.ബിനു കുന്നന്താനം, എബ്രഹാം ജോൺ, ഡോളി ജോസഫ്, കൃഷ്ണകുമാർ, എൻ.ഒ രാജൻ, മുരളീകൃഷ്ണൻ, മോഹൻദാസ്, ഹർഷ ശ്രീഹരി, സിന്ധു രജനീഷ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് സത്യശീലൻ നന്ദി പറഞ്ഞു. വിവിധ മ്യൂസിക് ബാന്റുകൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.
ghghhf