തൃശൂരിൽ വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം


തൃശൂരിൽ വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. തളി സ്വദേശി രവീന്ദ്രൻ, അരവിന്ദാക്ഷൻ എന്നിവരാണ് മരിച്ചത്. പാടത്ത് മീൻ പിടിക്കുന്നതിനിടെ കാട്ടുപന്നിക്ക് വെച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്ക് ഏൽക്കുകയായിരുന്നു.

അനധികൃതമായാണ് വൈദ്യുത വേലി സ്ഥാപിച്ചത്. നാട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത് കാട്ടുപന്നിയെയും ചത്തനിലയിൽ കണ്ടെത്തി.

article-image

fxdfsdsads

You might also like

Most Viewed