അൻവറിന്റേത് ധീരമായ നിലപാട്; പുറത്ത് വന്ന ആരോപണങ്ങളിൽ യഥാർത്ഥ പ്രതി മുഖ്യമന്ത്രി ; കെ.എം ഷാജി
പി വി അൻവറിൻ്റെ പാർട്ടിയുമായി സഹരിക്കുന്നതിൽ തെറ്റില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. പുറത്ത് വന്ന ആരോപണങ്ങളിൽ യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണ്, ഓഫിസോ ശശിയോ അജിത് കുമാറോ അല്ല. മുഖ്യമന്ത്രി രാജിവെച്ച് മാറണം. സിപിഐഎമ്മിൻ്റെ അവസാന മുഖ്യമന്ത്രിയാകും പിണറായി.
ഓഫീസിലെ ആളുകൾ മാറിയാൽ, മുഖ്യമന്ത്രിക്ക് വേറെ ആളുകളെ കിട്ടും. ശിവ ശങ്കർക്ക് പകരം ശശിയെ കിട്ടിയപോലെ. കൊള്ളരുതായ്മ ചെയ്യാൻ എല്ലാ കാലത്തും പിണറായിക്ക് ഒത്ത കള്ളന്മാരെ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. മരുമകൻ്റെ പ്രതികരണമായി മാത്രമേ റിയാസിൻ്റെ പ്രതികരണത്തെ കാണാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
പിവി അൻവർ കൊള്ളാവുന്ന കാര്യം പറഞ്ഞാൽ സ്വീകരിക്കും. ധീരമായ നിലപാട് എടുത്താണ് അനവർ നീങ്ങുന്നതെന്നും കെഎം ഷാജി പറഞ്ഞു. അൻവറിൻ്റെ പാർട്ടി ലീഗിന് വെല്ലുവിളിയല്ല. അൻവർ അഴിമതിക്കാരനാണെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. അൻവർ പാർട്ടി ഉണ്ടാക്കി യുഡിഎഫുമായി സഹകരണം തേടിയാൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
awaqwraerswaesw