എഡിജിപിയെ മാറ്റില്ല; പൂരം കലക്കലില്‍ മൂന്ന് തലത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രിസഭാ യോഗം


തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. മൂന്ന് തലത്തിലുള്ള അന്വേഷണമാണ് നടക്കുക. പൂരം കലക്കലില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന്‍റെ വീഴ്ചകള്‍ ഡിജിപി അന്വേഷിക്കും. പൂരം അട്ടിമറിയില്‍ ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷണം നടത്തും. ഇന്‍റലിജന്‍സ് മേധാവിയും ഇക്കാര്യം അന്വേഷിക്കും.

എന്നാൽ അജിത്കുമാറിനെതിരേ യാതൊരു നടപടിയും സ്വീകരിക്കാതെയാണ് വിഷയത്തില്‍ സര്‍ക്കാര്‍ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചത്. ആരോപണവിധേയനായ എഡിജിപി എം.ആര്‍.അജിത്കുമാര്‍ തന്നെയാണ് പൂരം കലക്കലില്‍ ആദ്യം അന്വേഷണം നടത്തിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പിന്നീട് ഡിജിപി തള്ളിയിരുന്നു. പി.വി.അന്‍വര്‍ എഡിജിപിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളിൽ ഡിജിപി ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് സര്‍ക്കാര്‍ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചത്. ഡിജിപിയുടെ അന്വേഷണറിപ്പോര്‍ട്ടില്‍ എഡിജിപിക്ക് വീഴ്ച കണ്ടെത്തിയാല്‍ അജിത്കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി നേരത്തേ സിപിഐക്ക് ഉറപ്പ് നൽകിയിരുന്നു.

article-image

swDASDSDSCDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed