മത്സരരംഗത്തേക്ക് ഇല്ല, അവസാന ശ്വാസം വരെ രാഷ്ട്രീയ പ്രവർത്തനം തുടരുമെന്നും കെ ടി ജലീൽ


മത്സരരംഗത്തേക്ക് ഇല്ലെന്നും അവസാന ശ്വാസം വരെയും രാഷ്ട്രീയ പ്രവർത്തകനായി തുടരുമെന്നും കെ ടി ജലീൽ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാത്രമാണ് വിരമിക്കുന്നത്. രാഷ്ട്രീയ പ്രവർത്തനവും പൊതു പ്രവർത്തനവും അവസാനിപ്പിക്കുന്നില്ല. മറ്റു ചില കാര്യങ്ങൾ കൂടി ചെയ്യാനുള്ളതുകൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. ”കഴിഞ്ഞ 13 വര്ഷങ്ങളായി താൻ ഒരു കോളേജ് അധ്യാപകനായിരുന്നു. പിന്നീട് ജനപ്രതിനിധിയും. ഇനി അധികാരമില്ലാത്ത ജനസേവനപ്രവർത്തനവും പൊതുപ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവുമാണ് ആഗ്രഹിക്കുന്നത്. ഒപ്പം തന്നെ ഒരുപാട് യാത്രകൾ ചെയ്യണം അതിനിടെ കണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് സമൂഹത്തോട് പറയണം അതിന്റെയൊരു തുടക്കമാണ് ഇന്ന് പ്രകാശനം ചെയ്ത തന്റെ പുസ്തകം. ‘സ്വർഗ്ഗസ്ഥനായ ഗാന്ധിജി’ എന്നാണ് പുസ്തകത്തിന്റെ പേര്” കെ ടി ജലീൽ കൂട്ടിച്ചേർത്തു.

article-image

dfvdfdsaqswasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed