പി.ശശി സ്ത്രീകളെ വലവീശി, ചിലരുടെ ഫോണ്‍ നമ്പര്‍ വാങ്ങി അവരോട് ഗൂഢഉദ്ദേശ്യത്തോടെ സംസാരിച്ചു; അന്‍വർ


മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ പി.വി.അന്‍വര്‍ എംഎല്‍എ. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്ത്. സ്വന്തം ഫെയ്സ്ബുക് പേജില്‍ അന്‍വര്‍ തന്നെയാണ് പരാതി പുറത്തുവിട്ടത്. പി.ശശിക്കും എഡിജിപി എം.ആര്‍.അജിത്കുമാറിനുമെതിരെ അതീവഗുരുതരമായ ആരോപണങ്ങളും അതിരൂക്ഷമായ വിമര്‍ശനവുമാണ് പരാതിയിലുള്ളത്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പാണ് അന്‍വര്‍ തനിക്ക് നല്‍കിയതെന്ന് എം.വി.ഗോവിന്ദന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ പരാതിയില്‍ പറയുന്ന എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിക്ക് അറിവുള്ളതാണെണെന്ന് വ്യക്തം. പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെ പ്രതിച്ഛായ സംരക്ഷിക്കേണ്ട ചുമതലയുള്ള പൊളിറ്റിക്കല്‍ സെക്രട്ടറി ആ ചുമതല നിറവേറ്റുന്നതില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് അന്‍വര്‍ ആരോപിക്കുന്നു.

മാത്രമല്ല ഉദാഹരണ സഹിതം പി.ശശിക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതി പറയാനെത്തിയ സ്ത്രീകളില്‍ ചിലരുടെ ഫോണ്‍ നമ്പര്‍ വാങ്ങി അവരോട് ഗൂഢ ദ്ദേശ്യത്തോടെ സംസാരിച്ചുവെന്നും അന്‍വര്‍ പാര്‍ട്ടി സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും അറിയിച്ചു. എഡിജിപി എം.ആര്‍.അജിത്കുമാര്‍ കോഴ വാങ്ങിയതിന്‍റെ ഉദാഹരണങ്ങളും സോളാര്‍കേസിലടക്കം നടത്തിയ ഇടപെടലുകളും പരാതിയില്‍ നിരത്തിയിട്ടുണ്ട്.

article-image

DSAFADSADFSFASDFADS

You might also like

Most Viewed