മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ഗൗരവതരം: ഉടൻ റിപ്പോർട്ട് തേടുമെന്ന് ഗവർണർ


സ്വർണക്കടത്ത് വഴി മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ പരാമര്‍ശം ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും വിഷയത്തില്‍ റിപ്പോര്‍ട്ട് തേടുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്ത് നടക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അറിവുണ്ടായിട്ടും ഇത്രയും ഗൗരവമായ വിഷയത്തിൽ എന്തുകൊണ്ട് നടപടി എടുത്തില്ല. ആരാണ് സ്വര്‍ണം കടത്തുന്നതെന്നും ഇങ്ങനെ ലഭിക്കുന്ന പണം എങ്ങോട്ടാണ് പോകുന്നതെന്നും സര്‍ക്കാരിന് അറിയാം. ഈ വിഷയത്തിൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചെന്ന കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു.

രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വലിയ വിഷയമാണിത്. ഇതില്‍ ആരാണ് നടപടി സ്വീകരിക്കേണ്ടത്. മുഖ്യമന്ത്രിക്കാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. അതില്‍ നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്വവും മുഖ്യമന്ത്രിക്കാണ്. അതിനുള്ള അധിരകാരവും അദ്ദേഹത്തിനാണ്. മാധ്യമങ്ങളോട് ഇക്കാര്യം പറയുകയല്ല നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഒരു സംസ്ഥാനത്ത് ഇത്രയും നിയമവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നെങ്കില്‍ അത് ആരുടെ വീഴ്ചയാണെന്നും ഗവര്‍ണര്‍ ചോദിച്ചു.

ഒരു ദേശീയ മാധ്യമത്തിനു മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തില്‍ മലപ്പുറത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. അഞ്ചുവർഷത്തിനിടെ മലപ്പുറത്ത് മാത്രം 150 കിലോ സ്വർണവും, 123 കോടിയുടെ ഹവാല പണവും പിടികൂടിയിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഈ പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്നാണ് ആരോപിച്ചത്.

article-image

QEWREREQTWGRRTW

You might also like

  • Lulu Exchange
  • Straight Forward

Most Viewed