സിദ്ദിഖിന്റെ അറസ്റ്റ് ; നിയമോപദേശം തേടി പ്രത്യേക അന്വേഷണ സംഘം
സിദ്ദിഖിന്റെ അറസ്റ്റിൽ നിയമോപദേശം തേടി പ്രത്യേക അന്വേഷണ സംഘം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന്‍റെ ഓഫീസിനോടാണ് നിയമോപദേശം തേടിയത്. സിദ്ദിഖിന്‍റെ അറസ്റ്റ് രേഖപ്പെടുത്തണോയെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയാൽ സിദ്ദിഖിനെ വിട്ടയക്കേണ്ടിവരും. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന അന്വേഷണസംഘത്തിന്‍റെ ആവശ്യം ഇതോടെ ഇല്ലാതാകും. തിങ്കളാഴ്ച സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീംകോടതി, അറസ്റ്റ് ചെയ്താൽ വിട്ടയയ്ക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടിയത്.
അതേസമയം രണ്ടു ദിവസത്തിനുള്ളിൽ പോലീസ് നോട്ടീസ് നൽകിയില്ലെങ്കിൽ സ്വമേധയാ ഹാജരാകാൻ സിദ്ദിഖിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. എന്നാൽ സിദ്ദിഖ് ഇപ്പോഴും ഒളിവിൽ തന്നെ തുടരുകയാണ്.
wdwDWADEFFDESS