മുഖ്യമന്ത്രിയുടെ നിലപാട് മാറ്റമാണ് ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖം ; പിവി അൻവർ എംഎൽഎ
പിണറായിയുടെ നിലപാട് മാറ്റമാണ് ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിന്റെ അടിസ്ഥാനമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇംഗ്ലീഷ് പത്രത്തിന് അഭിമുഖം നല്‍കിയാല്‍ അത് ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന്റെ മേശ പുറത്ത് എത്തും. പിണറായിയുടെ നിലപാട് മാറ്റം അവര്‍ക്ക് മനസ്സിലാവുമെന്നും മറ്റൊരു രാഷ്ട്രീയ ലക്ഷ്യവും ഇതിന്റെ പിന്നില്‍ ഇല്ലെന്നും പി വി അന്‍വര്‍ എംഎല്‍എ മലപ്പുറത്ത് പറഞ്ഞു. 'മുസ്ലിംവിരോധം പരസ്യമായി പറയുന്നതിന്റെ ഭാഗമായാണ് ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നല്‍കിയത്. എന്തുകൊണ്ട് കേരളത്തിലെ ഒരു മലയാളം പത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നല്‍കിയില്ല. അപ്പോള്‍ ഈ വാര്‍ത്ത ഡല്‍ഹിയിലിലേക്ക് പോകില്ലല്ലോ. ഹിന്ദുവില്‍ വന്ന് നാളെ ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന്റെ ടേബിളില്‍ എത്തണം. പിണറായിയുടെ നിലപാട് മാറിയെന്ന് അവര്‍ക്ക് മനസ്സിലാവണം. അതിനപ്പുറത്തേക്ക് ഒരു രാഷ്ട്രീയവുമില്ല', പി വി അന്‍വര്‍ പറഞ്ഞു.
അഞ്ച് വര്‍ഷത്തിനിടെ മലപ്പുറത്ത് കോടികളുടെ സ്വര്‍ണവും ഹവാല പണവും പൊലീസ് പിടികൂടിയിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തെയും പി വി അന്‍വര്‍ ശക്തമായി എതിര്‍ത്തു. 'മാറുന്ന സിപിഐഎം സമീപനത്തിന്റെ തുടക്കമാണെന്ന് അടിവരയിട്ട് പറയാന്‍ കഴിയില്ല. മാറുന്ന പിണറായിയുടെ രീതിയായി കാണണം. ഒന്നൊന്നര വര്‍ഷമായി അതാണ് കാണാന്‍ സാധിക്കുന്നത്.
മലപ്പുറം ജില്ല ക്രിമിനലുകളെ നാടാണെന്ന് പറയുക. അതിന് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പിന്തുണ ലഭിക്കുക. ഒരു വണ്ടിയില്‍ മൂന്നുപേര്‍ പോയാല്‍ മൂന്നുപേര്‍ക്കെതിരെയും കേസെടുക്കുക. ഇങ്ങനെ പ്രതികളുടെയും കേസിന്റെയും എണ്ണം വര്‍ധിപ്പിക്കുന്ന രീതി സുജിത് ദാസ് എസ്പിയായിരിക്കുന്ന കാലഘട്ടത്തില്‍ തുടങ്ങിയതാണ്. ഇനി പാര്‍ലമെന്റില്‍ ഒരു ചോദ്യം വരുമ്പോള്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസ് വരുന്ന ജില്ലയേതെന്ന് ചോദിച്ചാല്‍ മലപ്പുറം എന്ന് ഉത്തരം വരുമെന്നും അവിടെ 85 ശതമാനം മുസ്ലിങ്ങളാണ്, മുസ്ലിങ്ങള്‍ ക്രിമിനലാണെന്ന വ്യാഖ്യാനം വരും. ഇതിനെ അരികുപറ്റുന്ന നിലപാടാണ് സിപിഐഎം സ്വീകരിച്ചത്', എന്നും പി വി അന്‍വര്‍ പറഞ്ഞു.
aqASWADFSADFS