ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ഇടക്കാല ജാമ്യം


ന്യൂഡൽഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ഇടക്കാല ജാമ്യം. ജസ്റ്റീസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര എന്നിവരുടെ ബെഞ്ച് രണ്ടാഴ്ചത്തേയ്ക്ക് സിദ്ദിഖിന്‍റെ അറസ്റ്റു തടഞ്ഞു. രണ്ടാഴ്ചയ്ക്കുശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും. പരാതി നൽകാൻ കാലതാമസമുണ്ടായെന്ന് വാദം കണക്കിലെടുത്താണ് കോടതി നടപടി. എട്ട് വർഷം മുൻപ് അതിജീവിത ഫേസ്ബുക്കിലടക്കം വിഷയം ഉന്നയിച്ചിരുന്നു. ആ സാഹചര്യത്തിൽ സർക്കാർ എന്തെടുക്കുകയായിരുന്നുവെന്നും കോടതി ചോദിച്ചു.

വിചാരണ കോടതിക്ക് ഈ വിഷയത്തിൽ നിർദേശം നൽകാമെന്നും കോടതി വ്യക്തമാക്കി. മുൻകൂർ ജാമ്യം നൽകുന്നതിനെതിരേ അതിജീവിതയും സംസ്ഥാന സർക്കാരും കോടതിയിൽ തടസഹർജി നൽകിയിരുന്നു. സംഭവം നടന്ന് എട്ടു വർഷത്തിനുശേഷമാണ് അതിജീവിത പരാതി നൽകുന്നതെന്ന കാര്യമാണു സിദ്ദിഖ് മുൻകൂർ ജാമ്യഹർജിയിൽ മുന്നോട്ടുവച്ച പ്രധാന വാദം. കൂടാതെ തനിക്കു ക്രിമിനൽ പശ്ചാത്തലമില്ലാത്ത സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണ്ട ആവശ്യമില്ലെന്നും സിദ്ദിഖിനുവേണ്ടി അഭിഭാഷകൻ കോടതിയിൽ വാദിച്ചു. മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോത്തഖിയാണ് സിദ്ദിഖിനുവേണ്ടി ഹാജരായത്.

article-image

ghgjgh

You might also like

Most Viewed