ബാലചന്ദ്രമേനോനെതിരേയുള്ള ലൈംഗിക ആരോപണം സംപ്രേഷണം ചെയ്ത യുട്യൂബര്‍മാര്‍ക്കെതിരേ പോലീസ് കേസെടുത്തു
കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരേയുള്ള ലൈംഗിക ആരോപണം സംപ്രേഷണം ചെയ്ത യുട്യൂബര്‍മാര്‍ക്കെതിരേ പോലീസ് ഐടി ആക്ട് പ്രകാരം കേസെടുത്തു. ബാലചന്ദ്രമേനോന്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് നടപടി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാലചന്ദ്രമോനോനെതിരേ നടി ലൈഗിക ആരോപണം ഉന്നയിച്ചത്.
ഇത് തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നും ഇതിൽ നടപടി വേണമെന്നും കാട്ടിയാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയത്. തനിക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരേയും നടിയുടെ അഭിഭാഷകനെതിരേയും ബാലചന്ദ്രമേനോൻ പരാതി നൽകിയിരുന്നു. നടിയുടെ അഭിഭാഷകൻ തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും ഇത്തരത്തിൽ ഒരു വീഡിയോ വരുമെന്ന കാര്യം സൂചിപ്പിച്ചിരുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു.
dfgdg