ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതി


തിരുവനന്തപുരം: സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതി. ദേ ഇങ്ങോട്ട് നോക്കിയെ എന്ന സിനിമയുടെ സെറ്റില്‍വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് ആരോപണം. 2007 ജനുവരിയിലാണ് സംഭവം.

തിരുവനന്തപുരത്തെ ഹോട്ടല്‍മുറിയിലേക്ക് തന്നെ വിളിച്ചുവരുത്തി. ഇവിടെയെത്തിയപ്പോള്‍ 18 വയസുകാരിയായുടെ വസ്ത്രമഴിക്കാന്‍ ബാലചന്ദ്രമേനോന്‍ ശ്രമിക്കുന്നതാണ് താന്‍ കണ്ടതെന്ന് പരാതിയില്‍ പറയുന്നു. ഇതോടെ അവിടെനിന്ന് മടങ്ങിയ തന്നെ പിന്നീട് തന്‍റെ മുറിയിലെത്തി ബാലചന്ദ്രമേനോന്‍ കടന്നുപിടിച്ചെന്നും പീഡിപ്പിച്ചെന്നുമാണ് പരാതി. ബാലചന്ദ്രമേനോനെതിരേ നേരത്തേ പരാതി നല്‍കാതിരുന്നത് ഭയം മൂലമാണെന്നും നടി വ്യക്തമാക്കി.

article-image

dfgd

You might also like

Most Viewed