നേപ്പാളിൽ പ്രളയം, ഉരുൾപൊട്ടൽ ; മരിച്ചവരുടെ എണ്ണം 102 ആയി


നേപ്പാളിൽ കനത്ത മഴയെ തുടർന്ന് പ്രളയം. പലയിടത്തും ഉരുൾപൊട്ടലുണ്ടായി. രാജ്യമാകെ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയിൽ ഇതുവരെ മരണ സംഖ്യ 102 എന്നാണ് വിവരം. മരിച്ചവരുടെ എണ്ണം ഉയർന്നേക്കുമെന്നും കരുതുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് നേപ്പാളിൽ സംഭവിച്ചതെന്നാണ് വിലയിരുത്തൽ.

വടക്കൻ നേപ്പാളിലും കിഴക്കൻ നേപ്പാളിലുമാണ് വലിയ നാശമുണ്ടായത്. ഇവിടെ വലിയ ഭൂമേഖല ഒഴുകിപ്പോയി. ഇതുവരെ 64 പേരെ കാണാതായെന്നാണ് സായുധ സേന സ്ഥിരീകരിക്കുന്നത്. 45 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാഠ്‌മണ്ഡു താഴ്വരയിൽ മാത്രം 48 മരണം റിപ്പോർട്ട് ചെയ്തു. 195 വീടുകളും എട്ട് പാലങ്ങളും തകർന്നു. 3100 പേരെ രക്ഷപ്പെടുത്തി.

article-image

dszadfsadfdsaf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed