തന്നെ തോൽപ്പിച്ചത് പാർട്ടിയാണെന്ന അന്‍വറിന്റെ ആരോപണം അടിസ്ഥാനരഹിതം’; കെ.കെ ശൈലജ
തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിച്ചത് പാർട്ടിയാണെന്ന പി വി അൻവറിൻ്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് കെ കെ ശൈലജ. തെരഞ്ഞെടുപ്പിന്റെ റിസള്‍ട്ട് പാര്‍ട്ടി വിശകലനം ചെയ്തിരുന്നു. പാര്‍ട്ടിക്കാരാണ് പരാജയത്തിന് കാരണം എന്ന് എവിടെയും വിലയിരുത്തിയിട്ടില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി വരാതിരിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നു എന്ന് വിലയിരുത്തിയിട്ടുണ്ട്. ആരോപണങ്ങളില്‍ ഒരു പ്രസക്തിയുമില്ല.അന്‍വര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നിലപാട് പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്ക് ഒരു പ്രയാസം ഉണ്ടാകുമ്പോള്‍ അണികള്‍ സജീവമാവുക എന്നത് സാധാരണമായ കാര്യമാണെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. അൻവറിന്റെ കയ്യും കാലും വെട്ടണമെന്ന കൊലവിളി പ്രസംഗം കേട്ടിട്ടില്ല. കേൾക്കാത്ത കാര്യത്തിൽ അഭിപ്രായം പറയാൻ ഇല്ലെന്നും കെ കെ ശൈലജ വ്യക്തമാക്കി.
നേരത്തെ വാർത്താ സമ്മേളനത്തിനിടെ വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ പരാജയപ്പെട്ടത് ജനങ്ങൾക്കിടയിൽ പാർട്ടി വിരോധം കൂടിയതിനാലാണെന്നും അണികൾ ഉൾപ്പെടെ പാർട്ടിക്കെതിരെ തിരിഞ്ഞെന്നും പി വി അൻവർ ആരോപിച്ചിരുന്നു.
hr fnghmgherd