ഭര്‍ത്താക്കന്‍മാർ മന്ദബുദ്ധികൾ എന്ന് അധിക്ഷേപിച്ചു ; വിവാദമായതോടെ മാപ്പ് പറഞ്ഞ് ഫ്‌ളിപ്പ്കാര്‍ട്ട്


ഭര്‍ത്താക്കന്‍മാർ മന്ദബുദ്ധികൾ എന്ന് അധിക്ഷേപിച്ചത് വിവാദമായതോടെ മാപ്പ് പറഞ്ഞ് ഫ്‌ളിപ്പ്കാര്‍ട്ട്. ഭര്‍ത്താക്കന്‍മാരെ മന്ദബുദ്ധികളെന്നും മടിയന്മാര്‍ എന്നും നിര്‍ഭാഗ്യവാന്‍മാര്‍ എന്നും വിശേഷിപ്പിക്കുന്ന പ്രമോഷണല്‍ വീഡിയോ പുറത്തിറക്കിയതിന് പിന്നാലെയാണ് പുലിവാല്‍ പിടിച്ച് ഫ്‌ളിപ്പ്കാര്‍ട്ട് മാപ്പ് പറഞ്ഞത്. പുരുഷാവകാശ സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചതോടെ മാപ്പ് പറയേണ്ടി വന്നു ഇ – കൊമേഴ്‌സ് ഭീമന്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേ സെയിലുമായി ബന്ധപ്പെട്ട ആനിമേറ്റഡ് പ്രമോഷണല്‍ വീഡിയോയിലാണ് പുരുഷന്‍മാര്‍ക്കെതിരെ മോശം പരാമര്‍ശമുള്ളത്. വീഡിയോ കമ്പനി ഡിലീറ്റ് ചെയ്തിട്ടുണ്ട്.

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേ ഓഫര്‍ കണ്ട് ഹാന്‍ഡ്ബാഗുകള്‍ വാങ്ങിക്കൂട്ടിയ ഭാര്യയെയാണ് വീഡിയോയില്‍ കാണുന്നത്. ഈ ഹാന്‍ഡ് ബാഗുകള്‍ ഭര്‍ത്താവറിയാതെ എങ്ങനെ സൂക്ഷിക്കാം എന്നതിനെ കുറിച്ച് വിവിധ ഉല്‍പ്പന്നങ്ങളുടെ ഓഫറുകളുമായി കൂട്ടിയിണക്കി വിശദീകരിക്കുകയാണ് വീഡിയോയില്‍. ഇതിനിടെയാണ് ഭര്‍ത്താവിനെതിരെ മോശം പരാമര്‍ശങ്ങള്‍ വരുന്നത്. പരാമര്‍ശങ്ങള്‍ വിവാദമായതോടെ പുരുഷാവകാശ സംഘടനയായ എന്‍സിഎംഇന്ത്യ കൗണ്‍സില്‍ ഫോര്‍ മെന്‍ അഫയേഴ്‌സ് വിഷയത്തില്‍ ഇടപെട്ടു. പരസ്യത്തെ ‘ടോക്‌സിക്’ എന്നും ‘പുരുഷ വിധ്വേഷകരം’ എന്നുമാണ് സംഘടന വിശേഷിപ്പിച്ചത്.

article-image

dfsfbdfgdgtgttgd

You might also like

Most Viewed