എത്ര തീപ്പന്തമായി കത്തിയാലും സ്വയം നാശത്തിൽ കലാശിക്കും ; അൻവറിനെ തള്ളി ഐ.എൻ.എൽ


അൻവറിനെ തള്ളി ഐ.എൻ.എൽ. ജനാധിപത്യത്തിന്റെയും സാമാന്യ മര്യാദയുടേയും സകല സീമകളും ലംഘിച്ചാണ് പി.വി. അൻവർ എം.എൽ.എ ഇടതു നേതൃത്വത്തെ കടന്നാക്രമിച്ചതെന്ന് ഐ.എൻ.എൽ. പ്രതിപക്ഷത്തിന്റ കോടാലി പിടിയായി സ്വയം തരം താഴുന്ന ദൗർഭാഗ്യകരമായ കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. 2021ലെ ഭരണ തുടർച്ച മുതൽ അങ്ങേയറ്റത്തെ കുത്സിത അജണ്ടകളുമായി മുഖ്യമന്ത്രിയേയും കുടുംബത്തെയും ലക്ഷ്യമിട്ട് വലതുപക്ഷ പാർട്ടികളും ഇടതു വിരുദ്ധ മീഡിയയും നടത്തി പോന്ന ആരോപണങ്ങൾ പുതിയ ലാബലിൽ ശത്രുസംഹാരത്തിനു വേണ്ടി പ്രയോഗിക്കാനാണ് അൻവർ ആവേശം കാട്ടിയത്. അതിന് വേണ്ടി ഉപയോഗിച്ച ഭാഷയാകട്ടെ ധാർഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെതുമായിപ്പോയി. ജനാധിപത്യ സമൂഹത്തിന് ഒരിക്കലും യോജിക്കാൻ കഴിയാത്ത ആ ശൈലി എത്ര തീപ്പന്തമായി കത്തിയാലും സ്വയം നാശത്തിലാവും കലാശിക്കുകയെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് അഹമ്മദ് ദേവർ കോവിൽ എം.എൽ.എയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയിൽ പറഞ്ഞു.

ദേശീയതലത്തിൽ ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ വർഗീയത അതിന്റെ ബീഭത്സ മുഖങ്ങൾ തുറന്നു കാട്ടുന്ന ഈ സന്ദിഗ്ധ ഘട്ടത്തിൽ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകർക്കാനുള്ള നീക്കം ഏത് ഭാഗത്തു നിന്നായാലും അതിനെ മതനിരപേക്ഷ ശക്തികൾ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണം. കഴിഞ്ഞ മൂന്നര വർഷമായി പ്രതിപക്ഷം ഒരു വിഭാഗം ഇടതു വിരുദ്ധ മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിവന്ന കുപ്രചാരണങ്ങളെ പുതിയ ശൈലിയിൽ അവതരിപ്പിച്ച് കേരളത്തിന്റെ മൊത്തം ശ്രദ്ധ പിടിച്ചു പറ്റാൻ പി.വി. അൻവർ എം.എൽ.എക്ക് കഴിഞ്ഞത് അദ്ദേഹം എൽ.ഡി.എഫിന്റെ ഭാഗമായതുകൊണ്ടാണെന്നും ഐ.എൻ.എൽ വ്യക്തമാക്കുന്നു.

article-image

sadafsdfdszfdsz

You might also like

Most Viewed