എടിഎം കവർച്ച; പ്രതികൾ പ്രായോഗിക പരിശീലനം നേടയിവരെന്ന് പൊലീസ്


തൃശ്ശൂരില്‍ എടിഎം കവര്‍ച്ച നടത്തിയ പ്രതികള്‍ പ്രായോഗിക പരിശീലനം നേടിയവരെന്ന് പൊലീസ്. ബാങ്കുകളിൽ നിന്ന് ഉപയോഗശൂന്യമായ എടിഎമ്മുകള്‍ ലേലത്തില്‍ വിളിച്ചെടുത്ത് ഹരിയാനയില മെവാത്തില്‍ എത്തിച്ച് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് കൊള്ള സംഘം പരിശീലനം നേടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ശേഷം ഏറ്റവും പ്രഹരശേഷിയുള്ളതും എളുപ്പം ഉപയോഗിക്കാവുന്നതുമായ ഗ്യാസ് കട്ടര്‍ വാങ്ങിയാകും പരിശീലനം നടത്തിയിട്ടുണ്ടാവുകയെന്നാണ് സംശയിക്കുന്നത്. 10 മിനിറ്റില്‍ ക്യാഷ് പുറത്തെടുക്കാവുന്ന മികച്ച രീതിയിലുള്ള പരിശീലനമാണ് സംഘം നടത്തിയിരിക്കുന്നത്. തൃശ്ശൂർ ജില്ലയിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐയുടെ എടിഎമ്മുകള്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഘം കൊള്ളയടിച്ചത്.

എടിഎം തകര്‍ക്കുന്ന സമയത്ത് എസ്ബിഐ കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം പോയെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ മാപ്രാണത്ത് മാത്രമാണ് എടിഎം കൗണ്ടറിലെ അലാറം പ്രവര്‍ത്തിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുള്ളത്. എടിഎം മെഷീനുകളില്‍ ഹീറ്റ് സെന്‍സര്‍ ഉള്ളതിനാല്‍ ഗ്യാസ് കട്ടറിന്റെ ചൂട് തട്ടിയാല്‍ അലാറം മുഴങ്ങും. സെന്‍സര്‍ ബാങ്കുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ തത്സമയം മോഷണ വിവരം പുറത്തറിയും. ഇങ്ങനെയാണ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതെന്നാണ് സൂചന.

ഹരിയാനയില്‍ നിന്ന് ബുധനാഴ്ച ചെന്നൈയില്‍ എത്തിയ പ്രതികള്‍ അവിടെ നിന്നാണ് കേരളത്തിലേക്ക് കടന്നത്. മൂന്ന് സംഘങ്ങളായാണ് പ്രതികള്‍ ചെന്നൈയില്‍ എത്തിയത്. ഇതില്‍ രണ്ട് പേര്‍ വിമാനത്തിലും മൂന്ന് പേര്‍ കാറിലും രണ്ട് പേര്‍ ലോറിയിലുമാണ് സഞ്ചരിച്ചത്. കോയമ്പത്തൂരില്‍ എത്തിയ ശേഷം പ്രതികള്‍ ഒരുമിച്ചാണ് യാത്ര ചെയ്തതെന്ന് പൊലീസ് അറിയിച്ചിരുന്നു.

 

article-image

aswaddfsvfsfgs

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed