അർജുന് ജന്മാനാടിന്റെ യാത്രാമൊഴി: ഒരുനോക്ക് കാണാന്‍ ആയിരങ്ങൾ


75 ദിവസത്തെ കാത്തിരിപ്പിന് ശേഷം ഗംഗാവലിപ്പുഴയിൽ കാണാതായ അർജുന്റെ മൃതദേഹാവശിഷ്ടങ്ങൾ ഇന്ന് കണ്ണാടിക്കലെ വീട്ടിൽ സംസ്കരിക്കും. വൻ ജനാവലിയാണ് അർജുന്റെ അവസാന യാത്രയ്ക്ക് സാക്ഷികളാകാൻ എത്തിയിരിക്കുന്നത്. മൃതദേഹം കണ്ണാടിക്കലെ വീട്ടിലെത്തിച്ച് പൊതുദർശനം പുരോഗമിക്കുകയാണ്. കുടുംബാംഗങ്ങൾ കണ്ട ശേഷമാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചത്. ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. ഈശ്വർ മാൽപെ, കാർവാർ എംഎൽഎ സതീഷ് സെയിൽ തുടങ്ങിയവരും കണ്ണാടിക്കലിൽ എത്തിയിട്ടുണ്ട്.

തങ്ങളുടെ ജോലിയല്ല കടമയാണ് ചെയ്തതെന്ന് കാർവാർ എംഎല്‍എ പറഞ്ഞു. 'ഡ്രഡ്ജർ കൊണ്ടുവന്നതിന് ശേഷം വിജയിച്ചുവെന്ന സന്തോഷമുണ്ട്. അവസാനം വാഹനമുൾപ്പെടെ കണ്ടെത്താനായി എന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ പ്രതികരിച്ചു.

'കണ്ണൂർ നിന്നും മലപ്പുറത്തുനിന്നുമൊക്കെ നിരവധി പേരാണ് അർജുനെ അവസാനമായി കാണാൻ എത്തിയിരിക്കുന്നത്. അവരുടെ വീട്ടിലെ ഒരു അംഗം നഷ്ടപ്പെട്ടത് പോലെയാണ് അവർ എത്തിയത്. 75 ദിവസമായി നമ്മൾ എല്ലാവരും കാത്തിരിക്കുകയാണ്. ഈ ഒരു സംഭവം ഒരുപാട് സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്നുണ്ട്. മനാഫിന്റെ വാക്കുകൾ മലയാളിയെ സംബന്ധിച്ച് നൽകിയ ഒരുപാട് ആത്മവിശ്വാസമുണ്ട്. പലവിധ വിദ്വേഷങ്ങൾ പ്രചരിക്കുന്ന സമയത്ത് അർജുനും മനാഫും ജ്യേഷ്ഠന്മാരെ പോലെ ജീവിക്കുന്നത് സമൂഹത്തിന് നൽകുന്നത് വലിയൊരു സന്ദേശമാണ്. മൃതദേഹം ലഭിക്കാൻ ഒരുപാട് പേർ പ്രവർത്തിച്ചിട്ടുണ്ട്. കർണാടക സർക്കാർ, കാർവാർ എംഎൽഎ സതീഷ് സെയിൽ, മഞ്ചേശ്വരം എംഎൽഎ, ഈശ്വർ മാൽപെ അങ്ങനെ നിരവധി പേർ. നമ്മുടെ കാത്തിരിപ്പിനുള്ള വിരാമം മാത്രമാണിത്'. - യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു.

ആയിരങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും അർജുനൊപ്പമുണ്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു.

article-image

sdasadfdfsafads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed