ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും, ’; പി.വി അൻവർ


പാർട്ടിയെ പറഞ്ഞിട്ടില്ലെന്നും ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും ആവർത്തിച്ച് അൻവർ. സാധരണ ജനങ്ങളുടെ വിഷയമാണ് പറഞ്ഞത്. പാർട്ടി ഓഫിസുകളിൽ പൊതുപ്രശ്നങ്ങളിൽ പരാതി പറയാൻ ആരും വരാത്ത അവസ്ഥയാണ്. പോലീസിനെ ഉപയോഗിച്ച് ജനങ്ങളെ സർക്കാരിനെതിരാക്കുകയാണ്. അതാണ് താൻ ചൂണ്ടിക്കാണിച്ചത്. കര്യങ്ങൾ തുറന്നുപറയുന്നത് കുറ്റമെങ്കിൽ അത് ഇനിയും തുടരും. പാർട്ടിയുമായി ബന്ധം അവസാനിച്ചുവെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞാൽ അങ്ങനെ തന്നെയാണെന്നും പി.വി അൻവർ പറഞ്ഞു.

സാധാരണക്കാർക്ക് ഒപ്പം നിലനിൽക്കും. ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കർഷകരുടെ പ്രശ്നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു.

തനിക്കെതിരെ മൂർദ്ധാബാദ് വിളിച്ച പാർട്ടി പ്രവർത്തകർ പിന്നീട് തനിക്ക് സിന്ദാബാദ് വിളിച്ചിട്ടുണ്ടെന്ന് പാർട്ടി പ്രവർത്തകർ അൻവറിനെതിരെ രംഗത്തിറങ്ങണമെന്ന ഗോവിന്ദന്റെ ആഹ്വാനത്തോട് അൻവർ പ്രതികരിച്ചു. 2016 ൽ സിപിഎം തനിക്ക് ഇങ്ങോട്ട് പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് ജനം നൽകിയ തിരിച്ചടിയാണ്. വടകരയിൽ തോറ്റത് കെ കെ ശൈലജയുടെ ടീച്ചറുടെ കുഴപ്പം കൊണ്ടല്ലെന്നും അൻവർ പ്രതികരിച്ചു.

article-image

aeswdffadesadfs

You might also like

Most Viewed