പൂരം കലക്കൽ ; ജുഡിഷ്യൽ അന്വേഷണത്തിൽ കുറഞ്ഞ ഒരു അന്വേഷണവും അംഗീകരിക്കില്ലെന്ന് കെ മുരളീധരൻ


 

തൃശൂർ പൂരം കലക്കിയ സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണത്തിൽ കുറഞ്ഞ ഒരു അന്വേഷണവും അംഗീകരിക്കില്ലെന്ന് കെ മുരളീധരൻ. എഡിജിപിയുടെ റിപ്പോർട്ട് അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ തീരുമാനം ഇതുവരെ എത്തിയിട്ടില്ല. ക്രൈം ബ്രാഞ്ച് അന്വേഷണം ആണ് ഉണ്ടാകുന്നതെങ്കിൽ അതിന് കാരണം സിപിഐയെ തൃപ്തിപ്പെടുത്തുക എന്നതാണെന്ന് മുരളീധരൻ പറഞ്ഞു.

ക്രൈംബ്രാഞ്ച് അന്വേഷണം അജിത്കുമറിന് സംരക്ഷിക്കുക എന്നതാണെന്ന് കെ മുരളീധരൻ പറഞ്ഞു. അതേസമയം ഒരു സിനിമ നടനെ അറസ്റ്റ് ചെയ്യാൻ 48 മണിക്കൂർ കഴിഞ്ഞിട്ടും കഴിഞ്ഞില്ല. ഹൈകോടതി ജാമ്യം തള്ളിയിട്ടും അറസ്റ്റ് ഇതുവരെ ഉണ്ടായില്ല. പിണറായി വിജയൻ വേട്ടക്കാർക്ക് ഒപ്പം കൂടിയെന്നും സ്ത്രീ വിരുദ്ധ സർക്കാരാണെന്നും കെ മുരളീധരൻ വിമർശിച്ചു.

article-image

DFFGDEAQWAQSWQ

You might also like

Most Viewed