കാബിനുള്ളില്‍ അര്‍ജുന്റെ ഫോണുകളും പേഴ്‌സും മകനുള്ള കളിപ്പാട്ടവും
അര്‍ജുന്റെ ലോറിയുടെ കാബിനുള്ളില്‍ നിന്ന് കൂടുതല്‍ വസ്തുക്കള്‍ പുറത്തെടുത്തു. അര്‍ജുന്റെ രണ്ട് മൊബൈല്‍ ഫോണുകളും പേഴ്‌സും വാച്ചും മകനുള്ള കളിപ്പാട്ടങ്ങളും അടക്കമാണ് കാബിനില്‍ നിന്നും ലഭിച്ചത്. അസ്ഥിയുടെ കൂടുതല്‍ ഭാഗങ്ങളും കാബിനില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അര്‍ജുന്റെ വസ്ത്രങ്ങളും നേരത്തെ പുറത്തെടുത്തിരുന്നു. ഇന്ന് രാവിലെ പൂര്‍ണമായും പുറത്തെത്തിച്ച ലോറിയുടെ കാബിനില്‍ പരിശോധന തുടരുകയാണ്. ലോറി പൊളിച്ച് പരിശോധിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ലോറിയുടെ കാബിനുള്ളില്‍ നിന്നും ലഭിച്ച വസ്തുക്കള്‍ അര്‍ജുന്റെ സഹോദരന്‍ അഭിജിത് തിരിച്ചറിഞ്ഞിട്ടുണ്ട്. അര്‍ജുന്‍ ഉറങ്ങിയ സ്ഥലമാണ് ഇത്. അര്‍ജുന്‍ അവസാനം ഇരുന്ന സ്ഥലത്ത് ഇരുന്നൊന്ന് കരയണമെന്ന് അമ്മയും ഭാര്യ കൃഷ്ണപ്രിയയും പറഞ്ഞിരുന്നുവെന്ന് ബന്ധുവായ ജിതിന്‍ പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് പൂര്‍ത്തിയാകുമെന്ന് ഉത്തര കന്നഡ എസ്പി എം നാരായണ പ്രതികരിച്ചു. സാമ്പിളുകള്‍ മംഗളൂരു ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ഡിഎന്‍എ ഫലം കിട്ടിയാലുടന്‍ അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കും. അര്‍ജുന്‍ ഉപയോഗിച്ച, ലോറിയിലുള്ള വസ്തുക്കളെല്ലാം തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ഭാര്യ കൃഷ്ണപ്രിയ സഹോദരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
sdfadffadsadfs