ലൈംഗിക പീഡനക്കേസ്; നടന്‍ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ നടന്‍ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ തീരദേശ പോലീസ് ആസ്ഥാനത്ത് എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. എസ്‌ഐടി ഓഫീസില്‍ രാവിലെ പത്തിന് തന്നെ ഇടവേള ബാബു ചോദ്യം ചെയ്യലിന് ഹാജരായി. ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയ ശേഷം വിട്ടയയ്ക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
താരസംഘടനയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ആലുവ സ്വദേശിനിയായ നടിയുടെ പരാതി. ബാബുവിനെതിരേ കോഴിക്കോട് നടക്കാവ് പോലീസും കേസെടുത്തിരുന്നു. കേസില്‍ നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
േ്േ്ിേ