തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം ; മുകേഷിന്റെ അറസ്റ്റില്‍ ഡിവൈഎഫ്‌ഐ
മുകേഷിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ. അറസ്റ്റില്‍ ഞങ്ങള്‍ക്ക് ആശങ്കയില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരായാലും രക്ഷപ്പെടാന്‍ പാടില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ശിക്ഷിക്കപ്പെടണം. സര്‍ക്കാരിന് മുന്നില്‍ എല്ലാവരും തുല്യരാണ്. ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ തൊഴില്‍ ചൂഷണത്തിനെതിരെ ശക്തമായ എതിര്‍പ്പ് ഉണ്ടാകണമെന്നും വി കെ സനോജ് പറഞ്ഞു. ഒരു അന്ന സെബാസ്റ്റ്യന്റെ മാത്രം വിഷയം അല്ല. ആ കമ്പനിയില്‍ 16 ഓളം മണിക്കൂര്‍ ആണ് വിശ്രമം ഇല്ലാതെ ജോലി ചെയ്യുന്നത്. ഇത് അന്നയുടെ അച്ഛന്‍ പങ്കുവെച്ചതാണ്. കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. നിര്‍മല സിതാരാമന്റെ പ്രതികരണം അങ്ങേയറ്റം ലജ്ജകരമായത്. ഉത്തരവാദിത്വപ്പെട്ട മന്ത്രിയില്‍ നിന്നാണ് അങ്ങനെ ഒരു പ്രതികരണം ഉണ്ടായത്. അതില്‍ ശക്തമായ പ്രതീഷേധം ആണ് ഡിവൈഎഫ്‌ഐ അറിയിച്ചത്.
DSADFSADFSADFS