ജാമ്യ ഹരജി തള്ളിയതിനു പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയതായി സൂചന
സ്ത്രീ പീഡനക്കേസിൽ ഹൈകോടതി മുൻകൂർ ജാമ്യ ഹരജി തള്ളിയതിനു പിന്നാലെ നടൻ സിദ്ദിഖ് ഒളിവിൽ പോയതായി സൂചന. ഇതേത്തുടർന്ന് വിമാനത്താവളങ്ങളിൽ സിദ്ദിഖിനെതിരെ ലുക്ക്ഔട്ട് സർക്കുലർ നൽകി. താരം വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് പൊലീസ് നടപടി.
അതേസമയം കോടതിയുടെ വിധിപ്പകർപ്പ് ലഭിച്ചാലുടൻ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അഭിഭാഷകർ. അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സിദ്ദിഖ് ഫോൺ സ്വിച്ച് ഓഫ് ആക്കുകയും മാധ്യമങ്ങൾക്കു മുന്നിൽ വരാതെ മാറിയതും. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിയതായാണ് വിവരം. നടനുവേണ്ടി തിരച്ചിൽ വ്യപകമാക്കിയിട്ടുണ്ട്. യുവനടി നൽകിയ പരാതിയിൽ ബലാത്സംഗ കുറ്റമടക്കം ചുമത്തിയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സിദ്ദിഖിനെതിനെ കേസെടുത്തത്.
eqrweqrweqwr