ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പീഡന പരാതി; അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമം
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗീക പീഡന പരാതി നല്‍കിയ പൊന്നാനിയിലെ അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമം. കേസില്‍ നിന്ന് പിന്‍മാറാന്‍ സഹായ വാഗ്ദാനവുമായി രണ്ടു പേര്‍ വീട്ടിലെത്തിയെന്നും പരാതി പിന്‍വലിക്കില്ലെന്നും നീതി കിട്ടും വരെ പോരാടുമെന്നും അതിജീവിത പറഞ്ഞു. ചെറുപ്പക്കാരായ രണ്ടുപേരാണ് വന്നത്. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് ചോദിച്ചു. അതെ, എല്ലാം ഞാന്‍ മാത്രം അനുഭവിച്ച കാര്യങ്ങളാണെന്ന് മറുപടി നല്‍കി. പിന്മാറില്ലെന്നും പറഞ്ഞു. പിന്മാറാന്‍ എന്ത് സഹായവും ചെയ്യാം എന്നാണ് പിന്നീട് അവര്‍ പറഞ്ഞത്. എന്നാല്‍ ഒരു സഹായവും വേണ്ടെന്ന് ഞാനും പറഞ്ഞു. കേസുമായി മുന്നോട്ട് പോകും. എന്തായാലും നനഞ്ഞു. ഇനി കുളിച്ച് കയറാം. നീതി കിട്ടും വരെ പോരാടും എന്നും പറഞ്ഞു. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാനാണ് അവര്‍ വന്നത്. രണ്ടാമത് ആലോചിച്ച് വിളിക്കണമെന്ന് പറഞ്ഞു. പേരും സ്ഥലവും ചോദിച്ചെങ്കിലും അവര്‍ ഒന്നും പറഞ്ഞില്ല. വക്കീലിനെ വിളിക്കട്ടെയെന്ന് ചോദിച്ചപ്പോള്‍ വേഗം ഇറങ്ങിപോയി. 15 മിനിറ്റ് വീട്ടിലുണ്ടായിരുന്നു. കേസ് പിന്‍വലിച്ചാല്‍ എന്ത് സഹായവും ചെയ്യാമെന്നാണ് അവര്‍ പറഞ്ഞു. എന്നാല്‍ ഏതറ്റം വരെയും പരാതിയുമായി മുന്നോട്ട് പോകുമെന്ന് അതിജീവിത പറഞ്ഞു.
പീഡന പരാതിയില്‍ അതിജീവിതയുടെ ഹര്‍ജി ഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് മാത്രമല്ല നിയമവിരുദ്ധമായി പ്രാഥമിക അന്വേഷണം നടത്തുന്നു എന്നുകൂടി ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി.
aszfadssdfs