നിർമല സീതാരാമൻ കോർപറേറ്റ് ഡ്രാക്കുളമാരുടെ സംരക്ഷകയായി മാറി: മന്ത്രി മുഹമ്മദ് റിയാസ്


അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. കേന്ദ്രമന്ത്രി കോർപറേറ്റ് ഡ്രാക്കുളമാരുടെ സംരക്ഷകയായി മാറിയെന്നായിരുന്നു മന്ത്രിയുടെ വിമർശനം. അന്ന സെബാസ്റ്റ്യന്റെ വീട് സന്ദർശിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പരാമർശം. ഐടി ജീവനക്കാർക്ക് നേരെയുള്ള കോർപ്പറേറ്റ് ചൂഷണത്തിനെതിരെ കേന്ദ്ര സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പരാമർശത്തിൽ നിർമല സീതാരാമൻ മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്നയുടെ മരണത്തിൽ നിർമ്മല സീതാരാമൻ നടത്തിയ പരാമർശത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ശക്തമായിരുന്നു. സമ്മർദ്ദം ഇല്ലാതെയാക്കാൻ ദൈവത്തെ ആശ്രയിക്കണമെന്നും കുടുംബവും സമ്മർദ്ദങ്ങളെ മറികടക്കാൻ കുട്ടികൾക്ക് പറഞ്ഞു കാെടുക്കണമെന്നുമായിരുന്നു ധനമന്ത്രിയുടെ വിചിത്രവാദം. ചെന്നൈയിലെ സ്വകാര്യ കോളേജിൽ നടന്ന പരിപാടിയിലായിരുന്നു നിർമല സീതാരാമൻ ഇക്കാര്യം പറഞ്ഞത്.

article-image

ADEFSWFDES

You might also like

Most Viewed