അന്‍വര്‍ വിഷയത്തില്‍ എല്ലാ കാര്യങ്ങളിലും വ്യക്തത വന്നു കഴിഞ്ഞു ; ഇ പി ജയരാജൻ


പി വി അന്‍വര്‍ വിഷയത്തില്‍ എല്ലാ കാര്യങ്ങളിലും വ്യക്തത വന്നു കഴിഞ്ഞുവെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പിജയരാജന്‍. പറയാനുള്ളത് അന്‍വറും പാര്‍ട്ടിയും പറഞ്ഞു കഴിഞ്ഞു. മാധ്യമങ്ങള്‍ക്ക് എന്തും വ്യാഖ്യനിക്കാം. പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി അനാവശ്യ വിവാദം ഉണ്ടാക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എം എംലോറന്‍സിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു അന്‍വര്‍ വിഷയം മാധ്യമങ്ങള്‍ ഉന്നയിച്ചത്. ഇതിനോടായിരുന്നു ഇ പിയുടെ പ്രതികരണം.

മാധ്യമങ്ങള്‍ ഗുണകരമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കണം. നാടിന്റെ നന്മയ്ക്ക് വേണ്ടി എന്ത് ചെയ്യാന്‍ കഴിയും എന്ന് ആലോചിക്കണം. അന്‍വറും മുഖ്യമന്ത്രിയും പാര്‍ട്ടിയും നിലപാട് വ്യക്തമാക്കിയതോടെ ആ വിഷയം തീര്‍ന്നു. എന്നാല്‍ ചിലര്‍ക്ക് മാത്രം വ്യക്തതയുണ്ടാകില്ല. അവരെ ബോധ്യപ്പെടുത്താന്‍ സാധിക്കില്ല. അവശേഷിക്കുന്നത് എന്തെങ്കിലും ഉണ്ടെങ്കില്‍ വരും ദിവസങ്ങളില്‍ അതിന് വ്യക്തത വരും. എല്ലാവര്‍ക്കും എല്ലാം ബോധ്യപ്പെടും. എന്നാല്‍ ബോധ്യപ്പെടാതെ ഉറക്കം നടിച്ചിരിക്കുന്നവര്‍ക്ക് എത്രപറഞ്ഞാലും മനസിലാകില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

article-image

ZDSBFDFSDESWW

You might also like

Most Viewed