ഒരു മില്യണ്‍ ഫോളോവേഴ്‌സെന്ന നേട്ടം കൈവരിച്ച് കേരള ബിജെപിയുടെ ഫേസ്ബുക്ക് പേജ്


ഒരു മില്യണ്‍ ഫോളോവേഴ്‌സെന്ന നേട്ടം കൈവരിച്ച് കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്. 'ബിജെപി4കേരളം' എന്ന പേജാണ് 10 ലക്ഷം പേരെ നേടി ഈ നേട്ടം കൈവരിച്ചത്. സംസ്ഥാനത്തെ ഭരണകക്ഷിയായ സിപിഐഎമ്മിനെയും പ്രതിപക്ഷമായ കോണ്‍ഗ്രസിനെയും പിന്തള്ളിയാണ് ബിജെപിയുടെ ഈ നേട്ടം. സിപിഐഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് 7,71,000 ഫോളോവേഴ്‌സും കോണ്‍ഗ്രസിന് 3,52,000 ഫോളോവേഴ്‌സുമാണുള്ളത്.


ഈ നേട്ടത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സന്തോഷം രേഖപ്പെടുത്തി. 'ബിജെപി കേരളം ഫേസ്ബുക്ക് പേജിന് ഒരു മില്ല്യന്‍ ഫോളോവേഴ്‌സ്. കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും ഒഫീഷ്യല്‍ പേജിന് ഈ നേട്ടം കൈവരിക്കാനായിട്ടില്ല. അഭിനന്ദനങ്ങള്‍ കേരളാ സോഷ്യല്‍ മീഡിയ ടീം….' എന്ന് ഫേസ്ബുക്കില്‍ സുരേന്ദ്രന്‍ കുറിച്ചു.

article-image

adefsgfsdfsdfs

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed