ഷിരൂരിൽ തിരച്ചിലിൽ നിർണണായക ഘട്ടത്തിൽ ; ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് ഈശ്വർ മാൽപെ


ഷിരൂരിൽ ഗംഗാവലിപ്പുഴയിലെ തിരച്ചിലിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. നാവികസേന മാർക്ക് ചെയ്ത സിപി-4 പോയിന്‍റിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയിലാണ് ലോറിയുടെ രണ്ടു ചക്രങ്ങളുടെ ഭാഗങ്ങളും അതിനു നടുവിലുള്ള കമ്പിയുടെ ഭാഗവും കണ്ടെത്തിയത്. തലകീഴായി കിടക്കുന്ന നിലയിലുള്ള ലോറിയുടെ ബാക്കി ഭാഗം മണ്ണിനടിയിൽ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും മാൽപെ പറഞ്ഞു. എന്നാൽ ഇത് ഏത് ലോറിയുടേതാണെന്ന് പറയാറായിട്ടില്ലെന്ന് ലോറി ഉടമ മനാഫ് വ്യക്തമാക്കി. അതേസമയം, രാവിലെ ആരംഭിച്ച തിരച്ചിലിൽ ഈശ്വർ മാൽപെ പുഴയിൽ നിന്നും അക്കേഷ്യ തടിക്കഷണം മുങ്ങിയെടുത്തിരുന്നു. അർജുൻ ലോറിയിൽ കൊണ്ട് വന്ന തടിക്കഷ്ണമാണിതെന്ന് മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്.

article-image

DSBVCVXVXC

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed