വീട്ടമ്മയെ കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയ സംഭവം ; അജ്മൽ തന്‍റെ മകളെ കുടുക്കിയതെന്ന് ശ്രീക്കുട്ടിയുടെ അമ്മ


മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ആരോപണവുമായി പ്രതികളിലൊരാളായ ശ്രീക്കുട്ടിയുടെ അമ്മ. കേസിലെ പ്രതിയായ വാഹനമോടിച്ചിരുന്ന അജ്മൽ തന്‍റെ മകളെ കുടുക്കിയതാണെന്ന് ഇവർ പറയുന്നു. സ്വർണാഭരണങ്ങൾ ഉൾപ്പെടെ തട്ടിയെടുത്തെന്നും ഇവർ ആരോപിക്കുന്നു.

അജ്മലും സുഹൃത്തായ ഡോക്ടർ‍ ശ്രീക്കുട്ടിയും കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്കൂട്ടർ യാത്രികരായ കുഞ്ഞുമോളെയും ബന്ധുവിനെയും ഇവരുടെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് റോഡിൽ വീണ കുഞ്ഞുമോളുടെ ദേഹത്ത് കൂടി അജ്മൽ വാഹനം കയറ്റിയിറക്കി രക്ഷപ്പെടുകയും പിന്നാലെ കുഞ്ഞുമോൾ മരണപ്പെടുകയുമായിരുന്നു.

article-image

AQWSWSAFDFSDFS

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed