ഷിരൂരിൽ ദൗത്യം പുനരാരംഭിക്കുന്നു ; ഗോവയിൽ നിന്ന് ഡ്രെഡ്ജർ ഷിരൂരിലേക്ക് പുറപ്പെട്ടു


ഷിരൂരിൽ ദൗത്യം പുനരാരംഭിക്കുന്നു. ഗംഗാവലി പുഴക്കടിയിലെ മണ്ണ് നീക്കം ചെയ്തുള്ള തിരച്ചിലിനായി ഡ്രഡ്ജർ നാളെ ഷിരൂരിൽ എത്തിക്കും. കാലാവസ്ഥ നിലവിൽ അനുകൂലമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഗോവ തുറമുഖത്ത് നിന്ന് രാവിലെ ആറ് മണിയോടെ പുറപ്പെട്ട ഡ്രഡ്ജർ ഇന്ന് രാത്രിയോടെ കാർവാർ തീരത്ത് എത്തിച്ചേരും. പുഴയിലെ അവസാനഘട്ട പരിശോധനകൾക്ക് ശേഷം അഴിമുഖം കടന്ന് നാളെ ആയിരിക്കും ഡ്രഡ്ജർ മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ എത്തിക്കുക. സ്ഥിതിഗതികളിൽ വിലയിരുത്താൻ നാളെ കാർവാറിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും. ഡ്രഡ്ജിങ് കമ്പനി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

മഴ മാറി നിൽക്കുന്നതിനാൽ ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഡ്രഡ്ജർ എത്തിക്കുന്നതിന് മുന്നോടിയായി പുഴയിലെ അടിയൊഴുക്ക് നാവികസേന വീണ്ടും പരിശോധിക്കും. നേവിയുടെ സോണാർ പരിശോധനയിൽ കണ്ടെത്തിയ സ്പോട്ടിലെ മണ്ണും കല്ലുകളുമായിരിക്കും ആദ്യം നീക്കം ചെയ്യുക. തുടർന്ന് നാവികസേനയുടെ മുങ്ങൽ വിദഗ്ധരും, ഈശ്വർ മാൽപെ സംഘവും തിരച്ചിലിനിറങ്ങും. ഡ്രഡ്ജർ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടം നേരത്തെ തന്നെ അനുമതി നൽകിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ദൗത്യം വൈകിയത്.

article-image

ASDDSADSADESWADS

You might also like

Most Viewed