പൊലീസിനെതിരെ ആരോപണങ്ങൾ വരാം, കൈകള്‍ ശുദ്ധമാണെങ്കില്‍ ഭയപ്പെടേണ്ട ; മലപ്പുറം മുൻ എസ്പി
അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ താത്പര്യപെടുന്ന ആളാണ് താനെന്ന് മലപ്പുറം എസ് പി സ്ഥാനം ഒഴിഞ്ഞ എസ് ശശിധരന്‍ ഐപിഎസ്. പൊലീസിനെതിരെ ആരോപണങ്ങള്‍ വരാമെന്നും അതില്‍ ഭാഗമായില്ലെങ്കില്‍, കൈകള്‍ ശുദ്ധമാണെങ്കില്‍ യാതൊന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറി പരാതിയില്‍ അപ്പോള്‍ തന്നെ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
'ശരിയുടെ പാതയിലാണെങ്കില്‍ എന്തിന് ഭയപെടണം? മലപ്പുറത്തുകാര്‍ വളരെ നല്ല മനുഷ്യര്‍, സമാധാന പ്രിയരാണ്. ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കൂടുതലല്ല. എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറി പരാതിയില്‍ അപ്പോള്‍ തന്നെ നടപടിയെടുത്തിട്ടുണ്ട്. അന്വേഷണം നടന്നു വരികയാണ്. പി വി അന്‍വര്‍ എംഎല്‍എയുടെ മോഷണ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. വൈകാതെ ഇത് തെളിയിക്കാനാവും, മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാട്ടം ശക്തമായി തുടരുമെന്നും എസ് ശശിധരന്‍ കൂട്ടിച്ചേര്‍ത്തു.
പൊലീസ് തലപ്പത്തുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ കടുത്ത ആരോപണങ്ങളും പരാതിയും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പരിശോധന പുരോഗമിച്ച് വരുന്നതിനിടയിലാണ് മലപ്പുറം എസ് പി സ്ഥാനത്ത് നിന്ന് ശശിധരനെ മാറ്റുന്നത്. സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് നടത്തിയ അഴിച്ചു പണിയിലായിരുന്നു സ്ഥലമാറ്റം. ശശിധരനെ എറണാകുളം റേഞ്ച് വിജിലന്‍സ് എസ്പിയായാണ് സ്ഥലം മാറ്റിയത്. പൊലീസ് ആസ്ഥാനത്തെ എഐജിയായിരുന്ന വിശ്വനാഥാണ് പുതിയ മലപ്പുറം എസ്പി.
dsfdfgbgfgawes