കോടതി വിധി ലംഘിച്ചു ; റിപ്പോര്‍ട്ടര്‍ ടിവിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡബ്ല്യൂസിസി


പ്രമുഖ വാർചത്താ ചാനലായ റിപ്പോർട്ടർ ടിവിക്കെതിരേ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി ഡബ്ല്യൂസിസി. ചാനൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്തു വിട്ടത് കോടതി വിധി ലംഘിച്ചു കൊണ്ടാണെന്ന് കാണിച്ചാണ് ഡബ്ല്യുസിസി പരാതി നൽകിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്തു വിട്ടത് കോടതി വിധി ലംഘിച്ചു കൊണ്ടാണെന്ന് പരാതിയിൽ പറയുന്നു.

സ്വകാര്യത മാനിക്കണം എന്ന കോടതി ഉത്തരവ് പാലിക്കപ്പെട്ടില്ല. ചാനൽ നടത്തിയത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. നിരുത്തരവാദപരമായ മാധ്യമ വിചാരണയാണുണ്ടായത്. റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങൾ സംശയാസ്പദമാണ്. പുറത്തുവിടുന്ന വിവരങ്ങൾ മൊഴി കൊടുത്തവർ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാൻ കഴിയുന്ന വിധത്തിലാണ്. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീകളെ മാനസിക സമ്മർദത്തിലാക്കുന്നതാണ്. സ്വകാര്യതയെ അവഹേളിക്കുന്ന വാർത്ത ആക്രമണം തടയണമെന്നും ഫേസ്ബുക്കിലൂടെ ‌മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

article-image

FGGJKHK,JKL,.

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed