സമയം കഴിഞ്ഞും ബിവറേജില്‍ മദ്യം വാങ്ങാനെത്തിയ പൊലീസുകാരുടെ വീഡിയോ പകര്‍ത്തി; നാട്ടുകാര്‍ക്ക് പൊലീസിന്റെ മര്‍ദനം


മലപ്പുറത്ത് സമയം കഴിഞ്ഞും ബിവറേജിൽ നിന്നും മദ്യം വാങ്ങി പൊലീസുകാർ. പൊലീസുദ്യോഗസ്ഥർ മദ്യം വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ നാട്ടുകാർ ഫോണിൽ പകർത്തിയതോടെ ഇരു കൂട്ടരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. ദൃശ്യങ്ങൾ പകർത്തിയത് ചോദ്യം ചെയ്ത് പൊലീസ് നാട്ടുകാരെ മർദ്ദിച്ചുവെന്നും ആരോപണമുണ്ട്. സംഭവത്തിൽ പരിക്കേറ്റ കണ്ടനകം സ്വദേശി സുനീഷ് കുമാർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മലപ്പുറം എടപ്പാൾ കണ്ടനകം ബിവറേജിൽ ഇന്നലെ രാത്രി 9.30യോടെയായിരുന്നു സംഭവം. ചങ്ങരംകുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് എന്ന് പറ‍ഞ്ഞാണ് സംഘം നാട്ടുകാരെ മർദ്ദിച്ചത്.

മദ്യവിൽപനയ്ക്കായുള്ള സമയം കഴിഞ്ഞ് രണ്ട് പേർ ബിവറേജിന്റെ ഗേറ്റിന് പുറത്തുനിന്ന് ജീവനക്കാരോട് സംസാരിക്കുന്നതും പണം കൈമാറുന്നതും കണ്ട സുനീഷ് ഇത് ഫോണിൽ പകർത്തുകയായിരുന്നു. ഇത് കണ്ടതോടെ പൊലീസുദ്യോഗസ്ഥർ സുനീഷിനരികിലെത്തുകയും മർദ്ദിക്കുകയുമായിരുന്നു.

article-image

asasdsadsaqsw

You might also like

Most Viewed