യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രമുഖർ


അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം എകെജി ഭവനിൽ പൊതുദർശനത്തിന് വെച്ചു. മുതിർന്ന നേതാക്കൾ പാർട്ടി പതാക പുതപ്പിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖരാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിച്ചേരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പോളിറ്റ് ബ്യൂറോ അംഗങ്ങളും അന്തിമോപചാരം അർപ്പിച്ചു. കോൺഗ്രസ് നേതാക്കളും എകെജി ഭവനിലെത്തി. സോണിയ ഗാന്ധി അന്തിമോപചാരം അർപ്പിച്ചു. എഐസിസി ട്രഷറർ അജയ് മാക്കനും മുതിർന്ന കോൺഗ്രസ് നേതാക്കളും എകെജി ഭവനിൽ എത്തി. പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ എന്നിവരും എത്തിയിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉടൻ എകെജി ഭവനിൽ എത്തും.

എഎപി നേതാവ് മനീഷ് സിസോദിയ അന്തിമോപചാരം അർപ്പിച്ചു. ഡി എം കെ നേതാവ് കനിമൊഴി, കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി, എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. പി വി അൻവർ എംഎൽഎയും അന്തിമോചാരം അർപ്പിച്ചു. പ്രധാനമന്ത്രി മുതൽ സാധാരണക്കാർ വരെയുള്ള സൗഹൃദ വലയമായിരുന്നു സീതാറാം യെച്ചൂരിയുടെ ബലമെന്ന് അൻവർ പറഞ്ഞു. സീതാറാം യെച്ചൂരിയെ ഒരു നോക്ക് കാണണമെന്ന് ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരാണ് കേരളത്തിലുള്ളതെന്നും പി വി അൻവർ എംഎൽഎ വ്യക്തമാക്കി. യെച്ചൂരിയുടെ വിയോഗം ജനാധിപത്യ മതേതര മുന്നണിക്ക് കനത്ത ആഘാതമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.സിപിഐ നേതാക്കൾ ഡി രാജയുടെ നേതൃത്വത്തിൽ ആദരാഞ്ജലി അർപ്പിച്ചു. വിഎസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺ കുമാർ അന്ത്യാഞ്ജലി അർപ്പിച്ചു. മൂന്ന് മണിക്ക് വിലാപയാത്രയായി മൃതദേഹം ഡൽഹി എയിംസ് ആശുപത്രിയിൽ എത്തിക്കും. ശേഷം എയിംസ് അനാട്ടമി വിഭാഗത്തിന് കൈമാറും.

article-image

adsdefawef

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed