'തെറ്റായി വ്യാഖ്യാനിക്കേണ്ട, രാഷ്ട്രീയം പിന്നെ ചർച്ച ചെയ്യാം ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ പി ജയരാജൻ


മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. കേരള ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. സാധാരണ കൂടിക്കാഴ്ചയാണ് നടന്നതെന്ന് ഇപി പ്രതികരിച്ചു. മുഖ്യമന്ത്രിയെ കണ്ടത് തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല. രാഷ്ട്രീയം പിന്നെ ചർച്ച ചെയ്യാമെന്നും ഇ പി ജയരാജൻ പറഞ്ഞു. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും ഇ പിയെ നീക്കിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

'കഴിഞ്ഞ ദിവസവും മുഖ്യമന്ത്രിയെ കണ്ടിരുന്നു. അദ്ദേഹത്തെ കാണാറുണ്ട് സംസാരിക്കാറുണ്ട്. അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുണ്ട്. അദ്ദേഹം ഡൽഹിയിൽ വരുന്നുണ്ടെങ്കിൽ പരസ്പരം കണ്ടിട്ടേ മടങ്ങാറുള്ളൂ. ഞങ്ങളൊരു പാർട്ടി കുടുംബത്തിലെ അംഗങ്ങളാണ്. ഞങ്ങളെല്ലാം തമ്മിൽ സ്നേഹവും ആദരവുമുണ്ട്. ഇന്നത്തെ പ്രശ്നവും ചർച്ചയും യെച്ചൂരിയുടെ വിടവാങ്ങലാണ്. മറ്റ് രാഷ്ട്രീയ വിഷയങ്ങൾ പിന്നീട് സംസാരിക്കാം,' ഇ പി ജയരാജൻ പറഞ്ഞു.

article-image

qdewefwefwefrw

You might also like

Most Viewed