കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്; വിവാദ ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം


തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്ന വിവാദ ഉത്തരവ് പിൻവലിക്കാൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദേശം. അന്വേഷണം നടത്തി ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും മന്ത്രി നിർദേശിച്ചു. കെഎസ്ആർടിസി എംഡിയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

അഞ്ച് ദിവസത്തിൽ കുറയാത്ത ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്നായിരുന്നു നിർദേശം. സർക്കുലർ വിവാദമായതോടെയാണ് മന്ത്രിയുടെ ഇടപെടൽ. വിവാദ സർക്കുലർ ഇറക്കിയ എംഡിയോട് തന്നെയാണ് അന്വേഷണം നടത്താൻ മന്ത്രി നിർദേശിച്ചിരിക്കുന്നത്.

article-image

ugiu

You might also like

Most Viewed