രാജ്യത്ത് എംപോക്സ് ഇല്ല, സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്ന് കേന്ദ്രം


രാജ്യത്ത് എംപോക്‌സിന്റെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രം. സംശയമുള്ള എല്ലാ രോഗികളെയും പരിശോധനക്ക് വിധേയമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സംശയമുള്ള രോഗികളെയും സ്ഥിരീകരിക്കുന്നവരെയും ചികിത്സിക്കാന്‍ ആശുപത്രികളില്‍ സംവിധാനമൊരുക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ ജനങ്ങള്‍ക്കിടയില്‍ അനാവശ്യ പരിഭ്രാന്തിയുണ്ടാക്കുന്നത് തടയണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂര്‍വ ചന്ദ്ര സൂചിപ്പിച്ചു. 'നിലവില്‍ ഇതുവരെ ഇന്ത്യയില്‍ എംപോക്‌സിന്റെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവാണ്,' കത്തില്‍ പറയുന്നു. സംസ്ഥാനങ്ങളില്‍ ജാഗ്രത തുടരണമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

article-image

EGREGRERSWFEWS

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed